സ്ഥാപന ചരിത്രം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്
ചരിത്രവും പൈതൃകവും പ്രകൃതിസൗന്ദര്യവും
🌿 ആമുഖം
പത്തനംതിട്ട ജില്ലയിലെ റാന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിതി ചെയ്യുന്ന റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രകൃതിസൗന്ദര്യവും ഗ്രാമീണ ജീവിതരീതിയും സാമൂഹിക സാംസ്കാരിക പൈതൃകവും ഒത്തുചേരുന്ന പ്രദേശമാണ്. പെരുനാട്, കൊല്ലമുള എന്നീ റവന്യു വില്ലേജുകള്‍ ഉൾപ്പെടുന്ന ഈ പ്രദേശത്തിന്റെ വളർച്ചയിൽ കൃഷി, ജനജീവിതം, പ്രാദേശിക വ്യാപാരം, വിദ്യാഭ്യാസം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവ പ്രധാന പങ്കുവഹിക്കുന്നു.
🏞️ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
റാന്നിയുടെ പ്രകൃതിപരവും ഗ്രാമീണവുമായ സവിശേഷതകൾ ഉൾക്കൊള്ളുന്ന പ്രദേശമാണ് റാന്നി പെരുനാട്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, പരിസ്ഥിതി സൗഹൃദ വികസനം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി എന്നിവ പഞ്ചായത്തിന്റെ വികസനത്തിൽ പ്രധാനപ്പെട്ടവയാണ്.
🏞️ ചരിത്ര പശ്ചാത്തലം
പെരുനാടിന്റെ ചരിത്രം രൂപപ്പെട്ട് വന്നത് പല വഴികളിലൂടെയാണ്. അതിലൊന്ന് പന്തളം രാജവംശവുമായി ബന്ധപ്പെട്ട് ള്ളതാണ്. മറ്റൊന്ന് പെരുനാട്ടില്‍ തേയില തോട്ടങ്ങളുടെ, വരവും തുടര്‍ന്ന് റബ്ബര്‍ കൃഷിയുടെ വ്യാപനവും വഴി തൊഴിലാളി പ്രസ്ഥാനങ്ങള്‍ രൂപപ്പെടുകയും അതു വഴി ആ മേഖലയില്‍ ഉണ്ടായ സാമൂഹ്യ മാറ്റങ്ങളുടേതുമാണ്. മൂന്നാമതായി എടുത്തു പറയാനുള്ളത് ക്രിസ്ത്യന്‍ സന്യാസി സമൂഹത്തിന്റെ പെരുനാട്ടിലേക്കുള്ള വരവാണ്. അതോടൊപ്പം തന്നെ ആദിവാസി ജനവിഭാഗത്തിന്റെ വളരെ പുരാതനമായ ഒരു ചരിതവും പെരുനാടിനുണ്ട്. വേറൊന്ന് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഉള്ളവര്‍ ഇവിടേയ്ക്ക് കടന്ന് വന്ന് സ്വഭാവിക വനങ്ങളെ വെട്ടിതെളിച്ച് കുടിയേറ്റ കര്‍ഷകരായി മറിയതാണ്. തോട്ടം മേഖലയിലേക്ക് തമിഴ്നാട്ടില്‍ നിന്നും മറ്റും ജോലി തേടി എത്തി ഇവിടെ സ്ഥിര താമസമായവരുമുണ്ട്. പമ്പാവാലി, അരയാഞ്ഞിലിമണ്‍, നാറാണംതോട്, തുലാപ്പളളി തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങള്‍ തീര്‍ത്തും കുടിയേറ്റ മേഖലകളാണ്.
പന്തളം രാജവംശവും പെരുനാടും
പന്തളം രാജവംശത്തിന്റെ അധീനതയില്‍ ഉള്‍പ്പെടുന്ന പ്രദേശമായിരുന്നു പെരുനാട്. ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ പടത്തലവന് മാലിക് കപൂര്‍ തമിഴകത്തെ പാണ്ഡ്യ രാജ്യത്തെ ആക്രമിച്ചപ്പോള്‍ ഈ രാജവശംത്തിലെ രണ്ട് ശഖകള്‍ പ്രാണാര്ത്ഥം പടിഞ്ഞാറ് ദിക്കിലേക്ക് പാലായനം ചെയ്തതായി കാണുന്നു. അതില്‍ ഒരു ശാഖ കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ ആസ്ഥാനമാക്കി ഒരു രാജവംശം സ്ഥാപിക്കുകയും മറ്റൊരു ശാഖയായ ചെമ്പഴന്നൂര്‍ കുടുംബം പല സ്ഥലങ്ങളിലൂടെ അലഞ്ഞ് പന്തളം ദേശത്തു എത്തിച്ചേര്‍ന്നതായും കാണുന്നു. ഇലന്തൂര്‍, അച്ചന്‍കോവില്‍, തെങ്കാശി, കോന്നി എന്നീ സ്ഥലങ്ങളും പെരുനാട്ടില്‍ ഉള്‍പ്പെടുന്ന ശബരിമല വന പ്രദേശങ്ങളും ചേര്‍ന്ന് വലിയൊരു രാജ്യമായി പന്തളം മാറി. കൊല്ലവര്‍ഷം 209 നും 340 നും ഇടയില്‍ എരുമേലി മുതല്‍ ശബരിമല വരെയുള്ള പ്രദേശങ്ങള്‍ പന്തളം രാജവംശത്തോട് കൂട്ടിച്ചേര്‍ത്തതായി മനസ്സിലാക്കുന്നു. കൊല്ലവര്‍ഷം 345-ല്‍ വേണാട് രാജാവായിരുന്ന ആദിച്ചവര്‍മ്മന്‍ പന്തളം രാജ്യത്തിന് ഭൂമി വിട്ടുകൊടുത്തതായും രേഖകളില്‍ കാണുന്നുണ്ട്. പന്തളം രാജാവ്, ശബരിമല ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പെരുനാട് മേലേ കോയിക്കമണ്ണിലാണ് താമസിച്ച് അതില്െ നിര്‍മ്മിതികള്‍ നടത്തിയതെന്നു പറയപ്പെടുന്നു. രാജാവും മന്ത്രിയും പരിവാരങ്ങളും തഴേ കോയിക്കമണ്ണിലും താമസിച്ചതായി കാണുന്നു. ശബരിമല ക്ഷേത്രത്തിലെ നടവരവ് സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. പെരുനാട് ദേവസ്വം കച്ചേരിയില്‍ ആയിരുന്നു. ശബരിമല ക്ഷേത്രത്തില്‍ പരമ്പരാഗതമായി നായാട്ട് വിളിക്കു വാനുള്ള അവകാശം പെരുനാട്ടിലെ പുന്നമൂട്ടില്‍ വീട്ടുകാരാണ് രാജാവ് നല്‍കിയത്. പാണ്ടിയില്‍ നിന്നും കൊണ്ടു വന്നവരുടെ പിന്മുറക്കാരാണ് പുന്നമൂട്ടില്‍ കുടുംബം. ഇവരാണ് ക്ഷേത്ര നിര്‍മ്മാണത്തിന്റെ കണക്കുകള്‍ സൂക്ഷിച്ചിരുന്നതെന്നും കാണാന്‍ കഴിയുന്നു. പന്തളം രാജവംശത്തിന്റെ വേരുകള്‍ പാണ്ടി നാട്ടില്‍ ആയിരുന്നുവെന്നും മനസ്സിലാക്കാം. ശബരിമല ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം കക്കാട്ട് കോയിക്കല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലും ചാര്‍ത്തുന്നു എന്ന ഒരു ചരിത്ര പ്രാധന്യം കൂടിയുണ്ട്. പെരുനാട് പഞ്ചായത്തിലെ മാടമണ്‍,പെരുനാട്, പുതുക്കട, ളാഹ, പ്ലാപ്പള്ളി, ഇലവുങ്കല്‍, നിലയ്ക്കല്‍, അട്ടത്തോട്, വെള്ളിച്ചിമല, ഏറ്റപ്പെട്ടി, ഓളിയംപുഴ, വലിയാനവട്ടം, ചെറിയാനവട്ടം, നീലിമല, അപ്പാച്ചിമേട്, ശരംകുത്തി എന്നീ വഴികളിലൂടെ സഞ്ചരിച്ചാണ് തിരുവാഭരണം ശബരിമല സന്നിധാനത്ത് എത്തുന്നത്. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പെരുനാട് പഞ്ചായത്തിലാണ്. പെരുനാടിന്റെ സാംസ്കാരിക, സാമൂഹിക വികസന രംഗങ്ങളിലെല്ലാം ശബരിമല ക്ഷേത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട ചരിത്രമാണുള്ളത്.
🌾 കാർഷികവും ഗ്രാമീണവുമായ പൈതൃകം
ഗ്രാമീണ ജീവിതവും കൃഷിയുമായി ബന്ധപ്പെട്ട തൊഴിൽരീതികളും പ്രദേശത്തിന്റെ സാമൂഹിക ജീവിതത്തിൽ പ്രധാന സ്ഥാനമാണ് വഹിക്കുന്നത്. കർഷകരുടെയും തൊഴിലാളികളുടെയും അധ്വാനവും പ്രാദേശിക കൂട്ടായ്മകളും ഗ്രാമത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് പിന്തുണ നൽകുന്നു.
🏛️ തദ്ദേശ സ്വയംഭരണവും വികസനവും
തദ്ദേശ സ്വയംഭരണ സംവിധാനത്തിലൂടെ ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ഗ്രാമപഞ്ചായത്ത് പ്രധാന പങ്ക് വഹിക്കുന്നു. അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, കുടിവെള്ളം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ ജനജീവിതത്തിന്റെ പുരോഗതിക്ക് സഹായകമാണ്.
📍 പഞ്ചായത്തിനെക്കുറിച്ച്
ജില്ല: പത്തനംതിട്ട
ബ്ലോക്ക് പഞ്ചായത്ത്: റാന്നി
നിയമസഭാ മണ്ഡലം: റാന്നി
ലോക്സഭാ മണ്ഡലം: പത്തനംതിട്ട
🤝 സാമൂഹികവും സാംസ്കാരികവുമായ പൈതൃകം
ജനങ്ങളുടെ പരസ്പര സഹകരണം, പ്രാദേശിക കൂട്ടായ്മകൾ, സാംസ്കാരിക പ്രവർത്തനങ്ങൾ, പൊതുപങ്കാളിത്തം എന്നിവ ഗ്രാമത്തിന്റെ സാമൂഹിക ജീവിതത്തിന് കരുത്തേകുന്നു. ഗ്രാമസഭകളിലൂടെയും ജനകീയ ആസൂത്രണ പ്രവർത്തനങ്ങളിലൂടെയും വികസനത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് തദ്ദേശ സ്വയംഭരണത്തിന്റെ പ്രധാന സവിശേഷതയാണ്.